കനത്ത മഴ: ബൗഷറിൽ മുപ്പതിലധികം പേരെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മസ്ക്കറ്റിലെ ബൗഷറിൽ മുപ്പതിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. വിലായത്തിലെ അൽ ഗുബ്ര മേഖലയിലാണ് 35 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇവരുടെ താമസ സ്ഥലങ്ങളിൽ വെള്ളം കയറി തുടങ്ങിയതിനാലാണ് സിവിൽ ഡിഫൻസ്‌ അധികൃതർ അടിയന്തിര നടപടി സ്വീകരിച്ചത്. അതേ സമയം ഒമാനിൽ കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴ നാളെ അവസാനിക്കുമെന്നാണ് ഒമാൻ മെട്രോളജി അറിയിച്ചിട്ടുള്ളത്.