മസ്ക്കറ്റിലെ അസൈബ – അൽ ഗുബ്ര ബ്രിഡ്ജുകൾക്കിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി മുനിസിപ്പാലിറ്റി. ഇന്ന് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് നിയന്ത്രണം തുടരും. സീബ് വിലായത്തിൽ നിന്നും മസ്ക്കറ്റിലേക്ക് വരുന്ന റോഡ് ആണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ റോഡിൽ തകർച്ചകൾ ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് അറ്റകുറ്റ പണികൾ നടത്തുന്നത്. റോയൽ ഒമാൻ പോലീസിന്റെ മേൽനോട്ടത്തിലാണ് അറ്റകുറ്റ പണികൾ നടക്കുന്നത്. യാത്രികർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.