മസ്ക്കറ്റിലെ പ്രധാന പാതയായ അൽ മവേല – അൽ ജമിയ റൗണ്ടബൌട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.അറ്റകുറ്റ പണികൾക്കായാണ് റോഡ് അടച്ചത്. ജനുവരി 12 ബുധനാഴ്ച വരെയാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മസൂൻ പള്ളിക്ക് സമീപമുള്ള പാതയാണ് പൂർണമായും അടച്ചിരിക്കുന്നത്. റോഡിന്റെ തകരാറിലായ ഭാഗങ്ങൾ വൃത്തിയാക്കുകയാണ്. ഈ സാഹചര്യത്തിൽ യാത്രികർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.