മസ്ക്കറ്റിലെ ഒമാൻ ഇന്റർനാഷണൽ ഹോസ്പിറ്റൽ പൊതു ജനങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചു. ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി ആശുപത്രിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ഏതാനും വിദേശ കമ്പനികളും സംയുക്തമായാണ് ഹോസ്പിറ്റൽ ആരംഭിച്ചിട്ടുള്ളത്. അമ്മമാരുടെയും കുട്ടികളുടെയും വിഭാഗം, നേത്രരോഗ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഓർത്തോപീഡിക് വിഭാഗം എന്നിങ്ങനെ നിലവിൽ 4 വിദഗ്ധ വിഭാഗങ്ങളാണ് ആശുപത്രിയിൽ ഉള്ളത്.