വിരമിച്ച രാജ്യാന്തര താരങ്ങൾ അണിനിരക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 20 മുതൽ മസ്ക്കറ്റിൽ വെച്ച് നടക്കും.
ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും പരസ്പരം പോരടിക്കും.
വീരേന്ദർ സെവഗ്, യുവരാജ് സിംഗ്, ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്സൺ, സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി തുടങ്ങി നിരവധി ലോകോത്തര താരങ്ങളാകും മസ്ക്കറ്റിൽ വീണ്ടും കളത്തിലിറങ്ങുക. ടീമുകളുടെ ക്യാപ്റ്റന്മാരെയും പരിശീലകരെയും ഉടൻ പ്രഖ്യാപിക്കും.
ഇന്ത്യ മഹാരാജാസ് ടീം: വീരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, സുബ്രഹ്മണ്യം ബദ്രിനാഥ്, ആർപി സിങ്, പ്രഗ്യാൻ ഓജ, നമൻ ഓജ, മൻപ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ, മുഹമ്മദ് കൈഫ്, സ്റ്റുവർട്ട് ബിന്നി.
വേൾഡ് ജയന്റ്സ് ടീം: ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്സൻ, ഡാനിയൽ വെട്ടോറി, ഡാരൻ സമ്മി, ജോണ്ടി റോഡ്സ്, ഇമ്രാൻ താഹിർ, ഒവൈസ് ഷാ, ഹർഷേൽ ഗിബ്സ്, ആൽബി മോർക്കൽ, മോണെ മോർക്കൽ, കോറി ആൻഡേഴ്സൻ, മോണ്ടി പനേസർ, ബ്രാഡ് ഹാഡ്ഡിൻ, കെവിൻ ഒബ്രയാൻ, ബ്രണ്ടൻ ടെയ്ലർ.
ഏഷ്യ ലയൺസ് ടീം: ഷൊഐബ് അക്തർ, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്നെ ദിൽഷൻ, അസ്ഹർ മഹമൂദ്.