ഒമാനിൽ കോവിഡ് സുരക്ഷ പ്രോട്ടൊക്കോളുകൾ പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ നിയമ നടപടി. രാജ്യത്തെ പ്രധാനപ്പെട്ട 5 ഹോട്ടലുകൾക്കെതിരെയാണ് സംസ്കാരിക – ടുറിസം മന്ത്രാലയം നടപടി സ്വീകരിച്ചത്. കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് രാജ്യത്തെ ഹോട്ടലുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സുരക്ഷിതമാക്കുന്നതിനായി സുപ്രീം കമ്മിറ്റി കൃത്യമായ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിരുന്നു. ഇത് പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് നടപടികൾ സ്വീകരിക്കുന്നത്.