ബൂസ്റ്റർ ഡോസ്: അസ്ട്രാ സെനേക്കയും ഉൾപ്പെടുത്തി ഒമാൻ

ഒമാനിൽ ബൂസ്റ്റർ ഡോസിന് അനുമതി നൽകിയിട്ടുള്ള വാക്സിനുകളുടെ പട്ടികയിൽ അസ്ട്രാ സെനേക്കയും ഉൾപ്പെടുത്തി. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യത്തെ രണ്ട് ഡോസ് ഇതേ വാക്സിൻ എടുത്തവർക്കാകും മൂന്നാം ഡോസ് എടുക്കാൻ കഴിയുക. അതേ സമയം രാജ്യത്തെ മുഴുവൻ പൊതു ജനങ്ങളും എത്രയും വേഗം ബൂസ്റ്റർ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.