ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പുതിയതായി 2087 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3 പേർ മരണപ്പെടുകയും ചെയ്തു.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,12,425 ആയി. ഇതിൽ 3,02,178 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 720 പേർക്ക് രോഗം ഭേദമായി. 96.7 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 4122 പേരാണ് കോവിഡിനെ തുടർന്ന് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 88 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 11 പേർ ഐ.സി.യുവിലാണ്.