ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തമുണ്ടായി. ബര്‍ക്ക വിലായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലള്ള ഗോഡൗണിലായിരുന്നു തീപ്പിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി.സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.