തിരുവനന്തപുരം സ്വദേശി മസ്കറ്റിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി മസ്കറ്റിൽ നിര്യാതനായി. കിളിമാനൂരിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഊമണ്‍ പള്ളിക്കര കുഴിവിളയില്‍ പരേതനായ അഡ്വ. സത്യദാസിന്റെ മകന്‍ ബിജു (51) ആണ് മരിച്ചത്. ഭാര്യ: സ്മിത, മകള്‍ ശിവാനി (5 വയസ്സ്) എന്നിവരോടൊപ്പം വാദി കബീറില്‍ ആയിരുന്നു താമസം. മകന്‍ ആറ്റിങ്ങല്‍ ഗോകുലം സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം നടപടികൾ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.