ദുബായ് എക്സ്ചേഞ്ച് മാർക്കറ്റിൽ ഒമാൻ അസംസ്കൃത എണ്ണയുടെ വില 86 ഡോളർ പിന്നിട്ടു. 2014ന് ശേഷം ഒമാൻ എണ്ണയ്ക്ക് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച 84.94 ഡോളറായിരുന്നത് ഒറ്റയടിക്കാണ് വർധിച്ചത്.
കഴിഞ്ഞ കുറെ ദിവസമായി വില ഉയർന്നുതന്നെ വരികയാണ്. കഴിഞ്ഞ ബുധനാഴ്ച ബാരലിന് 82.3 ഡോളറും വ്യാഴാഴ്ച 82.9 ഡോളറുമായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ എണ്ണവില 84 കടന്നെങ്കിലും ക്രമേണ കുറഞ്ഞു വരുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ബാരലിന് 73.24 ഡോളറായിരുന്നത് ഒറ്റ മാസം കൊണ്ട് പത്ത് ഡോളറാണ് വർധിച്ചത്.