ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ 90% പേരും വാക്സിൻ സ്വീകരിക്കാത്തവരെന്ന് റിപ്പോർട്ട്

ഒമാനിൽ കോവിഡ് ബാധിതരായി മരണപ്പെട്ടവരിൽ 90 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 7.5% പേർ രണ്ട് ഡോഡ് വാക്സിൻ സ്വീകരിച്ചവരും, 2.5% പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുമാണ്. രോഗബാധ ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരിൽ 89 ശതമാനം പേരും വാക്സിൻ എടുക്കാത്തവരാണ്.

അതേ സമയം രാജ്യത്തെ ടാർഗറ്റ് പോപ്പുലേഷനിൽ (12 വയസിന് മുകളിൽ പ്രായമുള്ളവർ) 94 ശതമാനം പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 87 ശതമാനം പേർ രണ്ട് ഡോസ് വാക്സിനും എടുത്തുവരാണ്.