ഒമാനിൽ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. എന്നാൽ രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോർട്ട്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ.അമൽ ബിന്ത് സെയ്ഫ് അൽ മാനിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് വരും ദിവസങ്ങളിലും കോവിഡ് കേസുകളിൽ വർധനവുണ്ടാകുമെന്നും ഇദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും കോവിഡ് വ്യാപനം തീവ്രമായി വർധിക്കുകയാണ്.