ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷൻ ഉടൻ ആരംഭിക്കുന്നു

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്ക് 2022-23 അക്കാദമിക വർഷത്തെ അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഒന്നാം ഗ്രേഡ് മുതൽ പതിനൊന്നം ഗ്രേഡ് വരെയുള്ള കുട്ടികളുടെ അഡ്മിഷൻ ഈ മാസം 26 മുതലാകും തുടങ്ങുക. കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനങ്ങൾ വഴിയാകും രെജിസ്ട്രേഷൻ നടക്കുക.

രാജ്യത്തെ 7 ഇന്ത്യൻ സ്കൂളുകൾ – ഇന്ത്യൻ സ്കൂൾ ബൗഷർ, ഇന്ത്യൻ സ്കൂൾ മസ്കറ്റ്, ഇന്ത്യൻ സ്കൂൾ ദർസൈറ്റ്, ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ, ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര, ഇന്ത്യൻ സ്കൂൾ അൽ സീബ്, ഇന്ത്യൻ സ്കൂൾ അൽ മാബെല – എന്നിവടങ്ങളിലേക്കുള്ള അഡ്മിഷൻ ആണ് ആരംഭിക്കുന്നത്.

നിയമാനുസൃത റെസിഡൻസി വിസയുള്ള പ്രവാസികളുടെ കുട്ടികൾക്ക് പ്രവേശനം ലഭിക്കും. ഈ വർഷം ഏപ്രിൽ 1നുള്ളിൽ 3 വയസ് പൂർത്തിയാകുന്ന കുട്ടികളെ കിന്റർഗാർട്ടനിൽ ചേർക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് http://indianschoolsoman.com/our-services/admission-2022-23/