ഒമാനിൽ 24 മണിക്കൂറിനിടെ 2079 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,26,164 ആയി. ഇതിൽ 3,07,003 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 599 പേർക്ക് രോഗം ഭേദമായി. 94.1 ശതമാനമാണ് രോഗമുക്തി നിരക്ക്.
കോവിഡിനെ തുടർന്ന് ഒരു മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4130 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 199 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 26 പേർ ഐ.സി.യുവിലാണ്.