ടൂര്‍ ഓഫ് ഒമാന്റെ ഭാഗമായുള്ള പതിനൊന്നാമത് സൈക്ലിങ് മത്സരം ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുമെന്ന് ഒമാന്‍
സാംസ്കാരിക – ടുറിസം മന്ത്രാലയം അറിയിച്ചു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ടൂർ ഓഫ് ഒമാൻ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ ഒമാന്‍ നാഷനല്‍ ടീമും പങ്കെടുക്കുന്നുവെന്നതും ഈ വർഷത്തെ പ്രത്യേകതയാണ്. 6 ഘട്ടങ്ങളിലായുള്ള മത്സരങ്ങളിൽ 7 അന്താരാഷ്ട്ര ടീമുകള്‍, 9 പ്രോ ടീമുകള്‍, ഒരു കോണ്ടിനന്റല് ടീം തുടങ്ങിയവ പങ്കെടുക്കും.
രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായി ജബല്‍ അഖ്ദര്‍ പര്‍വതനിരയും മത്സരത്തിന് വേദിയാകുന്നത് ഈ വർഷത്തെ സവിശേഷതകളിലെന്നാണ്. 891 കിലോമീറ്ററാണ് ആകെ മത്സര ദൂരം. റുസ്താഖ് കോട്ടയില്‍നിന്ന് ആരംഭിച്ച് ഒമാന്‍ കണ്വെന്ഷന് ആൻഡ് എക്സിബിഷന് സെന്ററില്‍ അവസാനിക്കുന്നതാണ് ആദ്യ ദിനം.
സൊഹാര്‍ തുറമുഖം, സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്സിറ്റി, റോയല്‍ ഒപേര ഹൗസ്, സമാഈല്‍, അല്‍ മൗജ് മസ്കത്ത്, ഖുറിയാത്ത്, ജബല്‍ അഖ്ദര്‍ എന്നിവിടങ്ങളിലൂടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ മത്സരങ്ങൾ കടന്നുപോകും. മത്സരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ പരമ്പരാഗത ആഘോഷങ്ങളും അരങ്ങേറും.