ദുബായ് മെർച്ചന്റൈൽ മാർക്കറ്റിൽ
ഒമാൻ അസംസ്കൃത എണ്ണ വില ബാരലിന് 90 ഡോളറിന് അടുത്തെത്തി. നിലവിൽ 89.08 ഡോളറാണ് ഒരു ബാരൽ എണ്ണയുടെ വില. 2014 ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഏതാനും ദിവസമായി വില ദിവസേന ഉയർന്നു വരികയാണ്.
ഈ വർഷം രണ്ടാം പകുതിയോടെ എണ്ണ വില 100 ഡോളറായി ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉൽപാദനം കുറഞ്ഞതും, യുക്രെൻ അതിർത്തിയിലെ സംഘർഷങ്ങളുമാണ് എല്ലാവില ഉയരുന്നതിന് കാരണം.