നിയമാനുസൃത വിസയില്ലാതെ ഒമാനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച 9 പേരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ബാത്തിന ഗവർണറേറ്റിൽ നിന്നുമാണ് ഇവർ പിടിയിലായത്. ഇവരെല്ലാവരും തന്നെ ഏഷ്യൻ വംശജരാണ്. അറസ്റ്റിലായവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മനുഷ്യ കടത്ത് സംഘങ്ങളുമായുള്ള ഇവരുടെ ബന്ധവും അന്വേഷണ പരിധിയിലാണ്.