വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് വരാനാഗ്രഹിക്കുന്നവർക്കുള്ള പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഒമാൻ എയർപോർട്സ്.
1) നിലവിലെ സാഹചര്യത്തിൽ 18 വയസിന് മുകളിലുള്ള മുഴുവൻ യാത്രികരും 2 ഡോസ് കോവിഡ് വാക്സിൻ എടുത്തവരായിരിക്കണം.
2) http://travel.moh.gov.om വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
3) നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റ് (പാസ്പോർട്ട് നമ്പർ ഉള്ളത്) http://travel.moh.gov.om ൽ അപ്ലോഡ് ചെയ്യണം.
4) ഒന്നുകിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, അതല്ലെങ്കിൽ ഒമാനിലെത്തിയതിന് ശേഷം ടെസ്റ്റ് നടത്തുന്നതിനായി ബുക്ക് ചെയ്ത രേഖകളോ കയ്യിൽ ഉണ്ടാകണം.
5) ഒമാനിലെത്തിയത് ശേഷം Travel Registration Form (TRF) പൂർത്തിയാക്കേണ്ടതാണ്.