ഇടുക്കി മൂലമറ്റം സ്വദേശിയായ നഴ്സ് ഒമാനില്‍ മരിച്ചു. വലിയ താഴത്ത് അഗസ്റ്റ്യന്റെ മകള്‍ ഷീന അഗസ്റ്റ്യന്‍ (41) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ്: പരേതനായ ജോമോന്. തൃശുര് ഒല്ലൂരിലായിരുന്നു താമസം. രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ഒമാനിലെത്തുന്നത്. ഒരു മക്കളുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.