ലോകകപ്പ് യോഗ്യത ഫുട്ബോൾ മത്സരത്തിൽ ആസ്ട്രേലിയയ്ക്കെതിരെ സമനില നേടി ഒമാൻ. ഇരു ടീമുകളും 2 ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ഒമാന് വേണ്ടി അൽ ഫവാസ് ആണ് രണ്ട് ഗോലുകളും നേടിയത്. നിലവിൽ 8 കളികളിൽ നിന്നും 2 ജയം മാത്രം നേടിയ ഒമാൻ നിലവിൽ 8 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ നാലാമതാണ്. സൗദി, ജപ്പാൻ, ആസ്ട്രേലിയ ടീമുകളാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.