ഒമാനിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ വെട്ടിക്കുറച്ചു

ഒമാനിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകൾ വെട്ടിക്കുറച്ചു. നിക്ഷേപകർക്കും പൊതു ജനങ്ങൾക്കുമായുള്ള 500ൽ അധികം സേവനങ്ങളുടെ നിരക്കാണ് കുറച്ചത്. ഏതാനും ചില സർവീസുകളുടെ ഫീസുകൾ പൂർണമായും ഒഴിവാക്കിയിട്ടുമുണ്ട്. സാംസ്‌കാരിക – ടുറിസം മന്ത്രാലയം, വാണിജ്യ, വ്യവസായിക, നിക്ഷേപ മന്ത്രാലയം, മസ്ക്കറ്റ് മുനിസിപ്പാലിറ്റി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്ന 548 സേവനങ്ങളുടെ ഫീസിലാണ് കുറവ് വരുത്തിയത്. രാജ്യം കൂടുതൽ നിക്ഷേപ- പൊതു ജന സൗഹാർദ്ധമാകുന്നതിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.