മസ്ക്കറ്റ് എക്സ്പ്രസ് വേ താൽക്കാലികമായി അടച്ചു

അറ്റകുറ്റപണികൾക്കായി മസ്ക്കറ്റ് എക്സ്പ്രസ് വേ താൽക്കാലികമായി അടച്ചു. ഇന്ന് മുതൽ ഫെബ്രുവരി 6 വരെയാകും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. അൽ ഖുറുമിൽ നിന്ന് സീബിലേക്ക് വരുന്ന പാതയിൽ അൽ ഇലം പാലം കഴിഞ്ഞാണ് നിയന്ത്രണമുള്ളത്. ഈ സാഹചര്യത്തിൽ യാത്രികർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.