മസ്ക്കറ്റ് ഗവർണറേറ്റിലെ റുവി സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ ഈ മാസം 14 തിങ്കളാഴ്ച വരെ ഇതിലൂടെയുള്ള വാഹനഗതാഗതത്തിന്
ഭാഗിക നിയന്ത്രണമുണ്ടാകും. ദർസൈത്തിൽ നിന്നും റുവിയിലേക്കുള്ള പാതയിലാണ് നിയന്ത്രണം. റോഡിന്റെ തകരാറിലായ ഭാഗങ്ങൾ വൃത്തിയാക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ യാത്രികർ ബദൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.