തെക്കൻ ബാത്തിനയിലെ അപ്പാർട്മെന്റിൽ തീപിടിത്തം

ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റിൽ അപ്പാർട്ട്മെന്റിനുള്ളിൽ തീപിടിച്ച് അപകടമുണ്ടായി. ബർക്ക വിലായത്തിലാണ് സംഭവം. സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിരിക്കുകയാണ്. അപകടത്തിൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.