മസ്ക്കറ്റിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുന്നു

മസ്ക്കറ്റിൽ ഇനിയും വാക്സിനോ, ബൂസ്റ്റർ ഡോസോ പൂർത്തിയാക്കാത്തവർക്കായി പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തുന്നു. സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും സൗജന്യമായി വാക്സിൻ ലഭ്യമാകും. ഇന്ന് മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വാക്സിൻ ലഭിക്കും. എയർപോർട്ട് ബിൽഡിങ്ങിലെ ഫീൽഡ് ആശുപത്രിയിലാണ് വാക്സിനേഷൻ നടത്തുന്നത്.