ഒമാനിലെ വിദേശ നിക്ഷേപത്തിൽ വർധനവെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2021ലെ മൂന്നാം പകുതിയിലെ കണക്കുകൾ പ്രകാരം സുൽത്താനേറ്റിലെ നേരിട്ടുള്ള വിദേശ നിഷേപം (FDI) 5.6 ശതമാനം വർധിച്ച് 16.43 ബില്യൺ റിയാൽ ആയിരിക്കുകയാണ്. ഇതിൽ 8.331 ബില്യൺ റിയാലിന്റെ നിക്ഷേപം നടത്തിയിട്ടുള്ളതും യു.കെ ആണ്. ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലാണ് ഏറ്റവും ഉയർന്ന നിക്ഷേപമുള്ളത്. ഈ മേഖലയിൽ മാത്രമായി 11.133 ബില്യൺ റിയാലിന്റെ വിദേശ നിക്ഷേപം ഒമാനുണ്ട്. രാജ്യത്തെ ആകെ വിദേശ നിക്ഷേപത്തിൽ എഴുപത് ശതമാനത്തോളവും എണ്ണ ഉൽപ്പാദന മേഖലയിലാണ്.