വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് വരാനാഗ്രഹിക്കുന്നവർക്കുള്ള പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഒമാൻ എയർപോർട്സ്

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്ക് വരാനാഗ്രഹിക്കുന്നവർക്കുള്ള പുതുക്കിയ മാനദണ്ഡങ്ങൾ പുറത്തിറക്കി ഒമാൻ എയർപോർട്സ്.

1) http://travel.moh.gov.om വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം.

2) ഇതേ വെബ്സൈറ്റ് വഴി വാക്സിൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

3) ഒന്നുകിൽ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ, അതല്ലെങ്കിൽ ഒമാനിലെത്തിയതിന് ശേഷം ടെസ്റ്റ്‌ നടത്തുന്നതിനായി ബുക്ക്‌ ചെയ്ത രേഖകളോ കയ്യിൽ ഉണ്ടാകണം.

4) നിങ്ങളുടെ വാക്സിൻ സർട്ടിഫിക്കറ്റ് (പാസ്പോർട്ട് നമ്പർ ഉള്ളത്) http://travel.moh.gov.om ൽ അപ്‌ലോഡ് ചെയ്യണം.

5) ഒമാനിലെത്തിയത് ശേഷം Travel Registration Form (TRF) പൂർത്തിയാക്കേണ്ടതാണ്.