വാലന്റൈൻസ് ദിനാഘോഷം: ഹോട്ടലുകൾ ഈടാക്കുന്നത് 25 മുതൽ 500 റിയാൽ വരെ

ഒമാനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ഫെബ്രുവരി 14 വാലന്റൈൻസ് ദിനാഘോഷങ്ങൾക്കായി ഹോട്ടലുകൾ സജ്ജമായി. പ്രണയദിനാഘോഷ പരിപാടികൾക്കായി 25 റിയാൽ മുതൽ 500 റിയാൽ വരെയാണ് ഹോട്ടലുകൾ ഈടാക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചുവെങ്കിലും കോവിഡ് സുരക്ഷാ പ്രോട്ടൊക്കോളുകൾ പാലിച്ച് കൊണ്ടാകും പരിപാടികൾ നടക്കുക.