ഒമാനിൽ ജുമുഅ നമസ്‍കാരം പുനഃരാംഭിച്ചു

രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം ഒമാനിലെ പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‍കാരം പുനഃരാംഭിച്ചു. ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് വിധേയമായി അൻപത് ശതമാനം ആളുകളെ പ്രവേശിപ്പിച്ചുകൊണ്ടാണ് വെള്ളിയാഴ്ച പ്രാർത്ഥനകൾ പുനരാംഭിച്ചത്. ‘നല്ല കൂട്ടുകാരൻ’ എന്ന തലകെട്ടിൽ നല്ല കൂട്ടുകെട്ട് തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വെള്ളിയാഴ്ച പ്രാര്‍ത്ഥനയോടൊപ്പം നടന്ന പ്രഭാഷണത്തില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉദ്‍ബോധിപ്പിച്ചതായും ഒമാൻ ന്യുസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്‍തു.