മത്ര വിലായത്തിലെ റുവിയിലുണ്ടായ തീപിടുത്തത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്ക് പറ്റിയ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൈഡ്രോളിക് ക്രെയിൽ ഉൾപ്പെടെ ഉള്ളവ ഉപയോഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നും ഇവരെ താഴെയെത്തിച്ചത്. അപകടമുണ്ടക്കാനിടയായ കാരണമെന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.