ഒമാനിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 23,000ത്തിലധികം വ്യാജ സിഗരറ്റുകള്‍ പിടിച്ചെടുത്തു. മസ്കറ്റ്, വടക്കന്‍ അല്‍ ബത്തിന ഗവർണറേറ്റുകളിൽ റോയല്‍ ഒമാന്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്ക് അസസ്മെന്റ് വിഭാഗമാണ് പരിശോധനകള്‍ നടത്തിയത്. പ്രവാസി തൊഴിലാളികളുടെ സംഘമാണ് പിടിയിലായത്. ഈ സ്ഥലങ്ങളില്‍ വ്യാജ സിഗരറ്റുകളുടെ വില്‍പ്പനയും വ്യാപകമായി നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.