ഒമാനിൽ 3 ദിവസത്തിനിടെ 4701 പേർക്ക് കോവിഡ്; 7141 പേർക്ക് രോഗമുക്തി

covid updates oman

ഒമാനിൽ കോവിഡ് വ്യാപന നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ പുതിയതായി 4701 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർ മരണപ്പെടുകയും ചെയ്തു. 4208 പേർക്കാണ് കോവിഡിനെ തുടർന്ന് ഒമാനിൽ ഇതുവരെ ജീവൻ നഷ്ടമായത്. സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,65,700 ആയി. ഇതിൽ 3,41,047 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 7141 പേർക്ക് രോഗം ഭേദമായി. 93.3 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 421 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 87 പേർ ഐ.സി.യുവിലാണ്.