ഒമാനിലെ മസ്ക്കറ്റ് ഗവർണറേറ്റിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളക്കെട്ടിൽ അകപ്പെട്ട 30 പേരെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ രക്ഷപ്പെടുത്തിയത്. ഒരാൾ മരണപ്പെടുകയും ചെയ്തു. കാറിനുള്ളിൽ കുടുങ്ങിയ 3 പേരെ റോയൽ ഒമാൻ പോലീസും രക്ഷപ്പെടുത്തി. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്.