ഒമാനിൽ കൃത്യമായ അനുമതികളില്ലാതെ മത്സ്യ ബന്ധനത്തിലേർപ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തു. 23 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദൊഫാർ ഗവർണറേറ്റിലെ അൽ ഹലനായിത് ദ്വീപിലാണ് സംഭവം. കാർഷിക – ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കൃത്യമായ ലൈസൻസുകൾ ഇല്ലാതിരുന്നതിനും, അനുവദനീയ പരിധി വിട്ട് മത്സ്യ ബന്ധനം നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ ഫിഷിങ് നെറ്റുകൾ ഉൾപ്പെടെയുള്ള മത്സ്യ ബന്ധന ഉപകരണങ്ങൾ അധികൃതർ പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.