ഒമാനിലെ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ ഇനിമുതൽ നാല് ഭാഷകളിൽ പ്രിന്റ് ചെയ്ത് ലഭിക്കും. അറബിക്, ഇംഗ്ലീഷ്, ഉറുദു, സ്വാഹിലി ഭാഷകളിലാകും ഇവ ലഭിക്കുക. ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച്ച പ്രാർഥനകൾക്ക് ശേഷം മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നോ, ട്വിറ്റർ അക്കൗണ്ട് വഴിയോ ഇവ ഡൌൺലോഡ് ചെയ്യാനാകും.