ഒമാനിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി പിസിആർ നെഗറ്റീവ് അറ്റസ്റ്റേഷൻ ആവശ്യമില്ല. ഒമാനിൽ നിന്നു പുറത്തേക്കു യാത്ര ചെയ്യുന്നവരിൽ നിന്നും പി
സി.ആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷനായി ഈടാക്കിയിരുന്ന നിരക്കും റദ്ദാക്കി. നേരത്തെ അഞ്ചു റിയാൽ നിരക്കാണ് ഇതിനായി യാത്രക്കാരിൽ നിന്നും ഈടാക്കിയിരുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്.