ഒമാനിൽ 1440 പേർക്ക് കോവിഡ്; 4 മരണം കൂടി റിപ്പോർട്ട് ചെയ്തു

covid updates oman

ഒമാനിൽ 24 മണിക്കൂറിനിടെ 1440 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,72,060 ആയി. ഇതിൽ 3,69,666 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 2423 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് 4 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4225 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.