ഒമാനിൽ ഒമിക്രോൺ വ്യാപനത്തിന്റെ അതിതീവ്ര ഘട്ടം കടന്നു പോയതായി സുൽത്താൻ ഖബൂസ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോ. സയ്ദ് അൽ ഖതാബ് അൽ ഹിനായ് അറിയിച്ചു. രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുറവ് ഇതിന്റെ ലക്ഷണമാണെന്നും ഇദ്ദേഹം വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ ആളുകൾ സംഘം ചേരാൻ തുടങ്ങിയതോടെയാണ് രോഗവ്യാപനം വീണ്ടും ഗുരുതരമായത്. ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.