കോവിഡ് വ്യാപനത്തെ തുടർന്ന് നിശ്ചലമായിരുന്ന ഒമാനിലെ ആഭ്യന്തര വിമാന സർവീസുകൾ വീണ്ടും സജീവമാകുന്നു. 2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം ഏകദേശം ഇരട്ടിയിലധികമാണ് വർധിച്ചത്. എന്നാൽ മസ്ക്കറ്റ് വിമാനത്താവളം വഴിയുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2020ൽ 29,765 അന്താരാഷ്ട്ര സർവീസുകൾ ഉണ്ടായിരുന്നിടത്ത്, 2021ൽ 23,303 സർവീസുകൾ മാത്രമാണ് ഉണ്ടായത്. ദേശീയ സ്ഥിതിവിവര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.