ഒമാനിൽ 1036 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,76,724 ആയി. ഇതിൽ 3,58,133 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 2076 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് 3 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4234 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.