![covid updates oman covid updates oman](https://omanmalayalam.com/wp-content/uploads/2021/10/OMAN-FACEBOOK-TAG-pk-exchange-1-1-696x365.jpg)
ആഴ്ചകൾക്ക് ശേഷം ഒമാനിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ആയിരത്തിൽ താഴെയായി. പുതിയതായി 974 പേർക്കാണ് കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,78,922 ആയി. ഇതിൽ 3,60,795 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 1350 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് പുതിയതായി മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4238 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.