ഡ്രിഫ്റ്റിങ്: ഒമാനിൽ ഒരാൾ പിടിയിൽ

അമിത വേഗതയിൽ വാഹനമോടിച്ച് പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. പൊതു നിരത്തിലൂടെ വാഹനം ഡ്രിഫ്റ്റ് ചെയ്ത ഇയാൾ മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീക്ഷണിയുണ്ടാക്കിയതായാണ് കേസ്. ഇയാളുടെ വാഹനം പിടിച്ചെടുത്തിട്ടുണ്ട്. നിയമ നടപടികൾ പുരോഗമിക്കുകയാണ്.