പ്രവാസികൾക്ക് സൗജന്യ ബൂസ്റ്റർ ഡോസ് ലഭ്യമാക്കുന്നു

ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) വാക്സിൻ എടുക്കാൻ ബാക്കിയുള്ള പ്രവാസികൾക്ക് ഒമാനിൽ സൗജന്യമായി വാക്സിൻ ലഭ്യമാക്കുന്നു. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സൊഹാർ വിലായത്തിലുള്ള റീഹാബിലിറ്റേഷൻ സെന്ററിൽ മാർച്ച് 10 വരെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 3 മാസം പിന്നിട്ട 18 വയസിനു മുകളിൽ പ്രായമുള്ള ഏതൊരാൾക്കും ഇവിടെയെത്തി വാക്സിൻ സ്വീകരിക്കുവാൻ കഴിയും. വാക്സിൻ എടുക്കാൻ പോകുമ്പോൾ തിരിച്ചറിയൽ രേഖയും മൊബൈൽ ഫോണും കയ്യിൽ കരുതേണ്ടതാണ്.