![covid updates oman covid updates oman](https://omanmalayalam.com/wp-content/uploads/2021/10/OMAN-FACEBOOK-TAG-pk-exchange-1-1-696x365.jpg)
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 863 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,82,244 ആയി. ഇതിൽ 3,68,677 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി 1473 പേർക്ക് രോഗം ഭേദമായി. കോവിഡിനെ തുടർന്ന് 2 മരണം കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതുവരെ 4244 പേരാണ് കോവിഡ് ബാധിതരായി ഒമാനിൽ മരണപ്പെട്ടത്.