ഒമാനിലെ പൊതു ഇടങ്ങളിൽ ഇന്ന് മുതൽ മാസ്ക്ക് നിർബന്ധമല്ല

ഒമാനിൽ കോവിഡ് വ്യാപന നിരക്ക് കുറയുന്ന സാഹചര്യത്തിൽ മാസ്ക്ക് നിയമങ്ങളിൽ ഭേദഗതി വരുത്തി സുപ്രീം കമ്മിറ്റി. ഇന്ന് മുതൽ ഒമാനിലെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നതിന് മാസ്ക്ക് നിർബന്ധമായിരിക്കില്ല. എന്നാൽ കെട്ടിടങ്ങൾക്കുള്ളിൽ നടക്കുന്ന പരിപാടികളിൽ മാസ്ക്ക് ഉപയോഗിക്കേണ്ടി വരും. ഇതിനോടൊപ്പം തന്നെ രാജ്യത്തെ ഹോട്ടലുകൾക്ക് 100 ശതമാനം കപ്പാസിറ്റിയോടെ പ്രവർത്തിക്കുവാനും അനുമതി നൽകിയിട്ടുണ്ട്.