ഹൃദയാഘാതം : മലയാളി ബാലൻ ഒമാനിൽ നിര്യാതനായി

ഹൃദയാഘാതതെ തുടര്‍ന്ന് മലയാളി ബാലന്‍ ഒമാനില്‍ നിര്യാതനായി. തൃശൂര്‍ ചാലക്കുടി സ്വദേശി പനയാമ്പിള്ളി വീട്ടില്‍ നഹാസ് ഖാദറിന്റെയും ഷഫീദ നഹാസിന്റെയും മകന്‍ ഇഹാന്‍ നഹാസ് (7) ആണ് മരണപ്പെട്ടത്. ചര്‍ദ്ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആയിരുന്നു. സഹോദരന്‍ ഇഷാന്‍ നഹാസ് (മുലദ്ദ സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി). ഖബടക്കം സുവൈഖ് ഖബര്‍സ്ഥാനില്‍ നടന്നു.