ഒമാനിലേക്ക് വരുന്നവർക്ക് നിർബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി

നാട്ടിൽ നിന്ന് ഒമാനിലേക്ക് വരുന്നവർക്ക് ഇനിമുതൽ കോവിഡ് പരിശോധന നിർബന്ധമായിരിക്കില്ല. പകരം രണ്ട് ഡോസ് വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയാകും. ഇന്ന് (മാർച്ച് 1, 2022) മുതൽ ഈ നിർദ്ദേശം നിലവിൽ വരും. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.