കാത്തിരിപ്പുകൾക്കൊടുവിൽ ലോക നടത്ത മത്സരം ഒമാനിൽ ആരംഭിച്ചു. അന്താരാഷ്ട്ര അറ്റ്ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോകത്തിലെ 46 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. മസ്ക്കറ്റിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന് സമീപമായാണ് മത്സരങ്ങൾ നടക്കുന്നത്.