ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ യു.എ.ഇക്ക് എതിരെ ഒമാന്‍ ജയം. പേസ് ബൗളർ ബിലാൽ ഖാന്റെ മിന്നുന്ന പ്രകടനത്തിൽ 12 റണ്‍സിനാണ് യു.എ.ഇയെ തകർത്തത്. ദുബൈ സ്പോര്‍ട്സ് സിറ്റിയിലെ ഐ.സി.സി അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ എടുത്ത ബിലാല്‍ ഖാന്റെ മികവാണ് ഒമാനെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണെടുത്തത്. ശുഐബ് ഖാന്റെ (61) പ്രകടനമാണ് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. എന്നാൽ എതിർ ബാറ്റിംഗിനിറങ്ങിയ യു. എ. ഇ ഇന്നിങ്സ് 213 റൺസിൽ അവസാനിച്ചു.